കോന്നി : കോന്നി - തണ്ണിത്തോട് റോഡിൽ പേരുവാലി ബാംബൂ ഹട്ടിനോട് ചേർന്ന് പണിയുന്ന ആരണ്യകം ഇക്കോ കഫേയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ.സാമുവൽ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഡി. എഫ്.ഒ ആയുഷ് കുമാർ കോറി , കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ്. മനോജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നൗഷാദ്, വനസംരക്ഷണ സമിതി പ്രസിഡന്റ് അജി കുമാർ തുടങ്ങിയവർ പങ്കെടുത്തു. 6.76 ലക്ഷം രൂപ ചെലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്.