പത്തനംതിട്ട : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ പ്രസിഡന്റും ജനകീയ ശാസ്ത്ര പ്രചാരകനുമായിരുന്ന പ്രൊഫ.ജി.ബാലകൃ ഷ്ണൻ നായരുടെ നിര്യാണത്തിൽ പരിഷത്ത് അനുശോചിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ബാലകൃഷ്ണൻ നായരുടെ ജീവിതരേഖ ഡോ.കെ.പി.കൃഷ്ണൻകുട്ടി അവതരിപ്പിച്ചു. മുൻ ഭാരവഹികളായ ആർ.രാധാകൃഷ്ണൻ , ഡോ.എൻ.കെ.ശശിധരൻ പിള്ള , പ്രൊഫ.വിക്രമൻ ഉണ്ണിത്താൻ , സോമശേഖരൻ, പ്രൊഫ.ടി.കെ.ജി നായർ, ടി.എൻ.കൃഷ്ണപിള്ള , ഡോ.വി.ആർ.വിജയലക്ഷ്മി, ഡോ.ആർ.വിജയമോഹൻ, ബിജു സാമുവേൽ , ഭേഷജം പ്രസന്നകുമാർ, പ്രൊഫ.തോമസ് ഉഴുവത്ത്, ജില്ലാ സെക്രട്ടറി രമേശ് ചന്ദ്രൻ എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.