daily
ജില്ലാ ഫെൻസിംഗ് അസോസിയേഷന്റെയും , എസ്.ക്രൈം അക്കാദമിയുടെയും ആഭിമുഖ്യത്തിൽ കേരള സബ്ജൂനിയർ ടീമിലേക്ക് സെലക്ഷൻ നേടിയ കായിക താരങ്ങളെ ആദരിച്ചപ്പോൾ

പത്തനംതിട്ട : ജില്ലാ ഫെൻസിംഗ് അസോസിയേഷന്റെയും , എസ്.ക്രൈം അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ നടന്ന 27-ാ മത് സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് കേരള സബ് ജൂനിയർ ടീമിലേക്ക് സെലക്ഷൻ നേടിയ റിജു രാജൻ, ജുവാനാ ജോസി, എസ്. ദേവിക , സിറിൽ സാബു എന്നിവരെ ആദരിച്ചു. ജില്ലാ ഫെൻസിംഗ് അസോസിയേഷൻ പ്രസിഡന്റ് അനില അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാർ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സലിംകുമാർ മെഡൽ ജേതാക്കളെ ആദരിച്ചു. റോബിൻ വിളവിനാൽ, അതീർത്.എസ്, അബ്ദുൽ അസീസ്, അഖിൽ അനിൽ, ഇജാസ് ഖാൻ, സോണിയ, വിഷ്ണു ജയൻ തുടങ്ങിയവർ സംസാരിച്ചു.