തിരുവല്ല : ഹ്യൂമൻ വെൽഫെയർ & പ്രൊട്ടക്ഷൻ ഫോഴ്സ് ഓഫ് കേരളയുടെ നേതൃത്വത്തിൽ വേണൂസ് ഗ്യാസ് ഏജൻസി, മാന്നാർ & വടക്കേതിൽ ഗ്യാസ് ഏജൻസി, തിരുവല്ല എന്നിവരുടെ സഹകരണത്തോടെ എൽ.പി.ജി മസ്റ്ററിംഗ് ക്യാമ്പ് നടത്തി. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.വി.സുരേന്ദ്രനാഥ്, കേണൽ സുരേന്ദ്രൻ എം.എൻ, ജേക്കബ് വർഗീസ്, കെ.പി. വർഗീസ്, മോഹൻ മത്തായി, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.