yoga

പത്തനംതിട്ട : യോഗാസനാ സ്‌പോർട്സ് അസോസിയേഷൻ ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗാസന ചാമ്പ്യൻഷിപ്പ് പത്തനംതിട്ട ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. യോഗാസനങ്ങൾ ശീലമാക്കി ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്നതിലൂടെ സാമൂഹികമായ മാറ്റം കൈവരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യോഗാസന സ്‌പോർട്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.ആർ.മുരളികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അദ്ധ്യക്ഷൻ ജിജി മാത്യു , പി.ടി.എ പ്രസിഡന്റ് കെ.ജി.രാജേന്ദ്രൻ നായർ, സ്മിത വിനയചന്ദ്രൻ, രാജ് കുമാർ.ടി.ജെ, പ്രവീൺ പ്രസന്നൻ, സുധീർ.പി എന്നിവർ പ്രസംഗിച്ചു.