തിരുവല്ല : ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായകൻ ബ്ലസിക്ക് എം.ജി സോമൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി. സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. മാത്യു ടി.തോമസ് എം.എൽ.എ, ഹോളിവുഡ് താരം ജിമ്മി ജീൻ ലൂയിസ്, നടൻ ഗോകുൽ, സംവിധായകരായ കവിയൂർ ശിവപ്രസാദ്, ബാബു തിരുവല്ല, മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, കെ.സി ഈപ്പൻ, മോഹൻ അയിരൂർ, സാജി സോമൻ, ജോർജ് മാത്യു എസ്.കൈലാസ് എന്നിവർ പ്രസംഗിച്ചു.