ആറൻമുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ആവശ്യമായ തൈര് ചേനപ്പാടിഗ്രാമത്തിൽ നിന്ന് 650 പേരടങ്ങുന്ന സംഘം ക്ഷേത്രത്തിലെത്തിച്ചു. കെ.കെ.രാജപ്പൻ നായർ, പ്രസിഡന്റ് ജയകൃഷ്ണൻ, സെക്രട്ടറി വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്.
ചെന്നിത്തല കരയിൽ നിന്ന് 500 പറ അരിയും വഹിച്ച് കൊണ്ട്
എൻ.എസ്.എസ് ചെത്തിത്തല തെക്ക് കരയോഗത്തിന്റെ നേതൃത്വത്തിൽ രാവിലെ ക്ഷേത്രത്തിലെത്തി. പ്രസിഡന്റ് ദീപു പടാരത്തിൽ, സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, കുത്തിയോട്ടാചാര്യൻ വിജയ രാഘവക്കുറുപ്പ് എന്നിവർ നേതൃത്വം നൽകി. ഇന്നലെ എട്ട് പള്ളിയോടങ്ങൾക്ക് ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് ഉണ്ടായിരുന്നു. ചേനപ്പാടിയിൽ നിന്നും ചെന്നിത്തലയിൽ നിന്നും വന്ന സംഘത്തെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, രമേശ് മാലിമേൽ എന്നിവർ സ്വീകരിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ ഈശ്വരൻ നമ്പൂതിരി , സുരേഷ്, അജയ് ഗോപിനാഥ്, സുരേഷ് കുമാർ, ബി.കൃഷ്ണകുമാർ, അജി ആർ.നായർ, വിജയകുമാർ ചുങ്കത്തിൽ, രവീന്ദ്രൻ നായർ, ശശികുമാർ, കെ.ആർ.സന്തോഷ്, മുരളി ജി.പിള്ള, പാർത്ഥസാരഥി പിള്ള എന്നിവർ നേതൃത്വം നൽകി.