ghosha

റാന്നി : ആറന്മുള അഷ്ടമി രോഹിണി സദ്യയ്ക്കായി ചേനപ്പാടിയിൽ നിന്ന് എത്തിയ പാളത്തൈര് ഘോഷയാത്രയ്ക്ക് റാന്നി അവിട്ടം ജലോത്സവ സമി​തിയും തോട്ടമൺകാവ് ക്ഷേത്ര ഭരണസ‌മിതിയും സ്വീകരണം നല്കി. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ , അവിട്ടം ജലോത്സവസമിതി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ഷൈൻ ജി കുറുപ്പ്, ക്ഷേത്രഭരണസമതി പ്രസിഡന്റ് , ജി.ഹരികുമാർ, സെക്രട്ടറി കെ.ബാലചന്ദ്രൻ നായർ, രവികുന്നക്കാട്ട്, റ്റി.കെ.രാജപ്പൻ, ശ്രീനി ശാസ്താ കോവിൽ, വേണുക്കുട്ടൻ, വിനോദ് ജി,അനീഷ് പി.നായർ, രമേശ് കൊട്ടാരത്തിൽ, സന്തോഷ് പണിക്കർ, എ.എൻ.ബാലൻ, രാജപ്പൻ നായർ, ജയകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.