camp
പന്തളം പ്രിസൈസ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആർ രാധാഭായി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : പന്തളം പ്രിസൈസ് കണ്ണാശുപത്രി, അരീക്കര ദേശം റസിഡന്റ് അസോസിയേഷൻ ,എസ്.എൻ ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൻ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര രോഗ നിർണ്ണയവും ഗ്രന്ഥശാല ഹാളിൽ നടന്നു. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ രാധാഭായി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുളക്കുഴ പഞ്ചായത്തംഗം മഞ്ജു, മുൻ അംഗം വി.മനു, രാരി അരീക്കര , പന്തളം പ്രീസൈസ് കണ്ണാശുപത്രി ഡയറക്ടർ വിഷ്ണു ലാൽ, സെന്റർ മാനേജർ എം.ടി അപർണാ ദേവി, ജിഞ്ചു എന്നിവർ സംസാരിച്ചു.