semi

റാന്നി : ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഉന്നതി മിഷൻ 2030 എന്ന ബൃഹത് പദ്ധതിയുടെ ഭാഗമായി എൽ.ഡി.സി, എൽ.ജി.എസ് പി.എസ്.സി പരിക്ഷകൾക്ക് തയ്യാറെടുക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 29ന് ഏകദിന സെമിനാർ നടത്തുന്നു. രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി സെമിനാർ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ വാട്ട്സാപ്പ് മുഖേന പേര്, വിലാസം എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. ഫോൺ : 8547630043.