photo
കവിയൂരിലെ മഹാശോഭായാത്ര

തിരുവല്ല : ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ കവിയൂരിലും മഹാശോഭായാത്ര സംഘടിപ്പിച്ചു. സമീപ പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകൾ കവിയൂർ എൻ.എസ്.എസ്. സ്കൂൾ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭയാത്രയായി തൃക്കവിയൂർ മഹാദേവക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. ഉണ്ണിക്കണ്ണന്മാർ, രാധാകൃഷ്ണനൃത്തം, നിശ്ചല ദൃശ്യങ്ങൾ, പുരാണ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ശോഭയാത്രകൾക്ക് പകിട്ടേകി. തുടർന്ന് ഉറിയടി, ക്ഷേത്രത്തിലെ കീഴ് തൃക്കോവിലെ മഹാവിഷ്ണുനടയിൽ വിശേഷാൽ ദീപാരാധന, പ്രസാദവിതരണം എന്നിവ ഉണ്ടായിരുന്നു. ശോഭായാത്രകൾക്ക് മുന്നോടിയായി വയനാട് ശ്രദ്ധാഞ്ജലിയും സേവാ സമർപ്പണവും നടന്നു. ആഘോഷ പ്രമുഖ് ജ്യോതിഷ് മോഹൻ, സഹ ആഘോഷ പ്രമുഖന്മാരായ എം.മനോജ്, കെ.ആർ.രാഹുൽ, സ്ഥാനീയ ആഘോഷ പ്രമുഖന്മാരായ റ്റി.ആർ.ശ്രീരാജ്, ബിജിത്ത് കൊച്ചുപറമ്പിൽ, അനന്ദു സുരേഷ്, അനന്ദു സജീവ്, രഘു അയ്യനാംകുഴി, കൈലാസ് എന്നിവർ നേതൃത്വം നൽകി.