തിരുവല്ല : മുത്തൂർ കാരിക്കോട് തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം ഇളയിടത്തില്ലം ശശി നമ്പൂതിരി കൊടിയേറ്റി. അഷ്ടമിരോഹിണി പൂജ നടത്തി. ദിവസവും രാവിലെ 9ന് നാരായണീയ പാരായണം, 9.30ന് ശ്രീഭൂതബലി, നവകം, 10ന് കലശപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ. 30ന് രാത്രി 10ന് പള്ളിവേട്ട, 31ന് രാവിലെ 10.30ന് ആറാട്ട്. 1.30ന് ആറാട്ട് സദ്യ.