intuc

അടൂർ : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് കടമ്പനാട് മണ്ഡലം പ്രവർത്തകയോഗം നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. എം.ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിമലാമധു, പാണ്ടിമലപ്പുറം മോഹൻ, എം.ആർ.ജയപ്രസാദ് ,റെജീമാമൻ ,റിജാ പാറയിൽ ,ആശാജിജി , ദിലീപ് , ലാൽകുമാർ ,സരളാലാൽ , കെ.ജി.ശിവദാസൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റായി ഷീജാമുരളിധരൻ ചുമതലയേറ്റു. തൊഴിലും കൂലിയും ഉറപ്പ് വരുത്തണമെന്നും തൊഴിൽ ദിനങ്ങൾ ഇരുന്നൂറ് ദിവസമാക്കണമെന്നും അനാവശ്യ മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് 27ന് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.