suresh

ആറൻമുള: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുത്ത് പതിനായിരങ്ങൾ. പ്രഭാതശ്രീബലിക്ക് ശേഷം കൊടിമരച്ചുവട്ടിലെ നിലവിളക്കിന് മുന്നിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ആദ്യ നെൽപ്പറ സമർപ്പിച്ചു. തുടർന്ന് 52 കരയിലെ പ്രതിനിധികൾ പള്ളിയോട കരകൾക്ക് വേണ്ടി പറകളിൽ നെല്ലുനിറച്ചു. പതിനെട്ടാംപടിയിൽ നിന്ന് വിശിഷ്ടാതിഥികളെ പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരും ചേർന്ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ആനക്കൊട്ടിലിലേക്ക് സ്വീകരിച്ചു. തുടർന്ന് സുരേഷ് ഗോപി നിലവിളക്കിൽ ഭദ്രദീപം കൊളുത്തി. മന്ത്രി വീണാജോർജും സുരേഷ് ഗോപിയും തൂശനിലയിലേക്ക് വിഭവങ്ങൾ വിളമ്പി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിശിഷ്ടാതിഥിയായി.
.