27-hms

അടൂർ : സ്‌കൂൾ പാചക തൊഴിലാളികളെ വേജസ് ആക്ടിൽ നിന്ന് മാറ്റി വേതനത്തിന് പകരം ഓണറേറിയം മാത്രം നൽകാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും കുറഞ്ഞ കൂലിയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും കേരള സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) സമര പ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു. എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊല്ലം , ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള തൊഴിലാളികൾ ദക്ഷിണ മേഖല കൺവെൻഷനിൽ പങ്കെടുത്തു.