കോന്നി: വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷം കോന്നിയിൽ നടന്നു. ഐരവൺ, മുരിങ്ങമംഗലം, ചിറക്കൽ, ചിറ്റൂർമുക്ക്, ഇളങ്ങവട്ടം എന്നിവിടങ്ങളിൽ നിന്ന് എത്തിയ ശോഭായാത്രകൾ കോന്നി സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭാ യാത്രയായി ഇളങ്ങവട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു . തുടർന്ന് ഉറിയടിയും നടന്നു .പയ്യനാമൺ ചന്ത, കുപ്പക്കര, കൈരളി നഗർ, കൊച്ചുവീട്ടിൽപടി വഴി ചാങ്കൂർ ജംഗ്ഷനിൽ എത്തി അട്ടച്ചാക്കിൽ നിന്നുള്ള ശോഭാ യാത്രയുമായി സംഗമിച്ച് മഹാശോഭ യാത്രയായി പയ്യനാമൺ ചന്ത മൈതാനിയിൽ സമാപിച്ചു. തുടർന്ന് ഉറിയടിയും നടന്നു.