തിരുവല്ല : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി അണിനിരന്ന മഹാശോഭായാത്ര നഗരഗ്രാമ വീഥികൾക്ക് നയനാനന്ദകരമായി. കാൽത്തളയുടെയും അരമണിയുടെയും കിലുക്കങ്ങളും വീഥികളിൽ നിറഞ്ഞു. കണ്ണനുണ്ണിമാരെ കൺനിറയെ കാണാൻ വീഥികളുടെ വശങ്ങളിൽ ജനസാഗരമായിരുന്നു. ഇരുന്നൂറിലധികം കുരുന്നുകളാണ് കൃഷ്ണ വേഷത്തിലെത്തിയത്. രാധാ-കൃഷ്ണ വേഷങ്ങളും കുചേലൽ, ഹനുമാൻ, വസുദേവർ, ദേവകി, രുഗ്മിണി, ദ്വാരപാലകന്മാർ, കാളിയമർദ്ദനം തുടങ്ങി നിരവധി വേഷങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ഇന്നലെ ഉച്ചയ്ക്കുശേഷം കടയാന്ത്ര ശ്രീഹരി, പള്ളിയറത്തളം,പൊടിയാടി ശ്രീഗണേശ, കല്ലുങ്കൽ, മണിപ്പുഴ, ശ്രീവ്യാസ, മേപ്രാൽ വിവേകാനന്ദ,ആലുംതുരുത്തി ശ്രീഭദ്ര,വേങ്ങൽ ശ്രീമുരുക,അഴിയിടത്തുചിറ കൈലാസ്, പെരിങ്ങോൾ ആസാദ്, കാവുംഭാഗം ശിവശക്തി,പാലിയേക്കര ആഞ്ജനേയ, കാരയ്ക്കൽ സരസ്വതി, ചാത്തങ്കരി വിവേകാനന്ദ കോച്ചാരിമുക്കം, പെരിങ്ങര ശ്രീവിനായക,ഒട്ടത്തിൽ ശ്രീധർമ്മശാസ്താ,കാട്ടുക്കര ശ്രീകൃഷ്ണ,വെൺ പാല ശ്രീസുബ്രഹ്മണ്യ, തുകലശേരി ശ്രീമഹാദേവ,പാലിയേക്കര ശ്രീവല്ലഭ,മതിൽഭാഗം ശ്രീശങ്കര, കിഴക്കുംമുറി സാന്ദീപനി,ഇരുവെള്ളിപ്ര എന്നീ ഗോകുലങ്ങളിൽ നിന്നെത്തിയ ശോഭയാത്രകൾ കാവുംഭാഗത്ത് സംഗമിച്ചു. തുടർന്ന് തുടർന്ന് തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് മഹാശോഭയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല നഗരംചുറ്റിയ മഹാശോഭായാത്ര സന്ധ്യയോടെ ശ്രീവല്ലഭ ക്ഷേത്രത്തിൽ സമാപിച്ചു. അവിൽപ്രസാദ വിതരണവും നടന്നു.