intuc

പത്തനംതിട്ട : തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയും തൊഴിൽദിനങ്ങളും വർദ്ധിപ്പിക്കുക, ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക, ആശാസ്ത്രിയ പരിഷ്‌കാരങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഇന്ന് ജില്ലയിലെ ബ്ലോക്ക് ഓഫീസുകൾക്ക് മുന്നിൽ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ മാർച്ചും ധർണ്ണ യും നടത്തും. കോന്നിയിൽ ജില്ലാ പ്രസിഡന്റ്​ ജ്യോതിഷ് കുമാർ മലയാലപ്പുഴ, റാന്നിയിൽ ഹരികുമാർ പൂതങ്കര, ഇലന്തൂരിൽ പി.കെ.ഗോപി, അടൂരിൽ തോട്ടുവാ മുരളി, മല്ലപ്പള്ളിയിൽ എ.ഡി.ജോൺ എന്നിവർ ഉദ്​ഘാടനം ചെയ്യും.