തിരുവല്ല : നീരേറ്റുപുറം പമ്പാ ജലമേള സെപ്റ്റംബർ 15ന് തിരുവോണനാളിൽ നടത്തുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങൾ ആരംഭിച്ചു. മൽസരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്ട്രേഷൻ 1 മുതൽ 10വരെ നടക്കും. 10ന് രാവിലെ 10 മുതൽ വാട്ടർ സ്റ്റേഡിയത്തിൽ നീന്തൽ പരിശീലനം. വൈകിട്ട് 5നാണ് നറുക്കെടുപ്പ്. 11ന് രാവിലെ 10ന് നീന്തൽ മത്സരത്തിൽ നീന്തൽ താരങ്ങൾ പങ്കെടുക്കും. 12ന് രാവിലെ 10 മുതൽ കായാക്കിംഗ് - കാനോയിംഗ് പരിശീലനം. 13ന് രാവിലെ 10മുതൽ ദേശീയ താരങ്ങൾ ഉൾപ്പടെ പങ്കെടുക്കുന്ന കയാക്കിംഗ് - കാനോയിംഗ് മൽസരം. 14ന് രാവിലെ 10മുതൽ രണ്ട്, മൂന്ന്, അഞ്ച് ആളുകൾ തുഴയുന്ന ചെറുവള്ളങ്ങളുടെ മത്സരം. ഉച്ചയ്ക്ക് 3ന് സാംസ്ക്കാരിക ഘോഷയാത്രയും സമ്മേളനവും. നീരേറ്റുപുറം എ.എൻ.സി ജംഗ്ഷനിൽ 5ന് വഞ്ചിപ്പാട്ടു മൽസരം.
മത്സരങ്ങളിൽ പങ്കെടുക്കാൻ ബന്ധപ്പെടുക.
പ്രകാശ് പനവേലി,
ജലോത്സവ കമ്മിറ്റി ജനറൽ സെക്രട്ടറി,
നീരേറ്റുപുറം, ഫോൺ : 9847 939373.