പന്തളം: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര വർണാഭമായി. മുത്തുക്കുടകൾ, വാദ്യമേളങ്ങൾ, പൂത്താലമേന്തിയ ബാലികമാർ ,ശ്രീകൃഷ്ണകഥയെ ആസ്പദമാക്കി യുള്ള വേഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ ,നാടൻ കലാരൂപങ്ങൾ, ഗോകുല ധ്വജം എന്നിവ ശോഭായാത്രയിൽ അണിചേർന്നു. ബാലഗോകുലം മുളമ്പുഴ മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്ര മുടിയൂർക്കോണം ശാസ്താംവട്ടം ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ സമാപിച്ചു.
പന്തളം മണ്ഡലത്തിലെ കടയ്ക്കാട് വടക്ക്, മെഡിക്കൽ മിഷൻ, കടയ്ക്കാട് തെക്ക്, പന്തളം ടൗൺ, തോന്നല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കടയ്ക്കാട് തെക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
മൈലാടുംകളം, കുരമ്പാല തെക്ക്, കുരമ്പാല ടൗൺ, മുക്കോടി, ഇടയാടിയിൽ, കുരമ്പാല വടക്ക്, എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കുരമ്പാല പുത്തൻകാവിൽ ഭാഗവതി ക്ഷേത്രത്തിൽ സമാപിച്ചു. കുളനട, ഞെട്ടൂർ, മാന്തുക ,കൈപ്പുഴ, പനങ്ങാട്, ഉള്ളന്നൂർ, പാണിൽ, ഗുരുനാഥൻമുടി, എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കുളനട ദേവീക്ഷേത്രത്തിൽ സമാപിച്ചു. പൂഴിക്കാട് മണ്ഡലത്തിലെ ശോഭായാത്രകൾ പൂഴിക്കാട് പടിഞ്ഞാറ് ഭാഗത്ത് കൊട്ടേത്ത് കളരിയിൽ നിന്ന് ആരംഭിച്ച് പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തി സമാപിച്ചു. തുമ്പമൺ മണ്ഡലത്തിലെ വിജയപുരം, മുട്ടം വടക്ക്, മുട്ടം തെക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ മലങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു.