സീതത്തോട്: സീതത്തോട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വെട്ടോലടി ജംഗ്ഷനിൽ സംഗമിച്ചു. തുടർന്ന് എസ്.എൻ.ഡി.പി യോഗം റാന്നി യുണിയൻ മുൻ പ്രസിഡന്റ് കെ. വസന്തകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.വി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. സാബു കാഞ്ഞിരപ്പളളി ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ്. റാന്നി താലൂക്ക് വനിതായുണിയൻ പ്രസിഡന്റ് പി. എസ്. ആനന്ദാമ്മ സന്ദേശം നൽകി.ശോഭായാത്ര സീതത്തോട് ടൗൺ വഴി കക്കാട് ജംഗ്ഷനിലൂടെ മൂന്നുകല്ല് ഗുരുദേവ ക്ഷേത്രത്തിലെത്തിയ ശേഷം സീതത്തോട് ശ്രീമഹാദേവീക്ഷേത്രത്തിൽ സമാപിച്ചു