ക​ല​ഞ്ഞൂർ: ഗ​വ. വൊ​ക്കേഷ​ണൽ ഹ​യർ സെ​ക്കൻ​ഡ​റി സ്‌കൂൾ എൻ. എസ്. എസ്. യൂ​ണി​റ്റി​ന്റെയും ഗ​വ. ആ​യൂർവേ​ദ ആ​ശു​പ​ത്രി​യു​ടെയും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന സൗജ​ന്യ മെ​ഡി​ക്കൽ ക്യാ​മ്പ് വ്യാ​ഴാഴ്​ച ന​ട​ക്കും. കൂ​ടൽ ജി.വി. എച്ച്. എസ്. എ​സിൽ രാ​വി​ലെ 10 ​മു​തൽ ഉ​ച്ച​യ്​ക്ക് 1 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ന്റെ ഉ​ദ്​ഘാട​നം പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് ടി. വി. പു​ഷ്​പവല്ലി നിർ​വഹി​ക്കും. പി. ടി. എ. പ്ര​സി​ഡന്റ് ശാ​ന്തൻ അ​ദ്ധ്യ​ക്ഷ​നാ​കും. ജില്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ജോ​മോൻ മു​ഖ്യാ​തി​ഥിയാ​കും. പ്രിൻ​സിപ്പൽ സൈ​ജാ​റാ​ണി ബി. എ​സ്., വി​ദ്യാ​ഭ്യാ​സ സ്റ്റാൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യർ​മാൻ ആ​ശാ സജി, വാർ​ഡ് മെ​മ്പർ​മാരായ മേ​ഴ്‌​സി ജോബി, ജ്യോ​തി​ശ്രീ, എസ്. എം. സി. ചെ​യർമാൻ ബി​ജു കെ. ബി., പി. ടി. എ. വൈ​സ് പ്ര​സിഡന്റ് ദി​ലീ​പ്, ഹെ​ഡ്​മി​സ്​ട്ര​സ് ബിന്ദു, സീ​നി​യർ അ​ദ്ധ്യാ​പ​കൻ തോമ​സ് കെ. എം., എൻ. എസ്. എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സർ കൃ​ഷ്​ണ​വേ​ണി എസ്. എ​ന്നി​വർ സം​സാ​രി​ക്കും.