അടൂർ : ബി.ജെ.പി ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിൻ അടൂർ മണ്ഡലം ശില്പശാല ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുൺ താന്നിക്കൽ, സജി മഹർഷികാവ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ.മണ്ണടി രാജു, മണ്ഡലം വൈസ് പ്രസിഡന്റ് അജി വിശ്വനാഥ്, സെക്രട്ടറിമാരായ ബി.സച്ചിൻ, ഗോപൻ മിത്രപുരം, ട്രഷറർ എസ്.വേണുഗോപാൽ എന്നിവർ സംസാരിച്ചു.