ചെങ്ങന്നൂർ: പുലിയൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് പുലിയൂർ കേരള കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ മുൻ കേന്ദ്രമന്ത്രി പി.സി തോമസ്, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി, സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, ഉന്നതാധികാരസമിതി അംഗം അപു ജോൺ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം, നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ് ഷിബു ഉമ്മൻ എന്നിവർ ചേർന്ന് ഗണേഷ് പുലിയൂരിനും അനുഭാവികൾക്കും മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന ജില്ലാ ഭാരവാഹികൾ, നിയോജകമണ്ഡലം മണ്ഡലം ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ പോഷക സംഘടന ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.