ചെങ്ങന്നൂർ: കരുണയുടെ ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് തയാറായ പുതിയ വാഹനങ്ങൾ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. കിടപ്പുരോഗികളടക്കം 4562 രോഗികളെ വീടുകളിൽ എത്തി പരിചരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ഓരോ വാഹനങ്ങളാണ് ക്രമീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നാലു പുതിയ ഹോം കെയർ വാഹനങ്ങൾ കൂടി സേവന പ്രവർത്തനങ്ങൾക്ക് തയാറാവുന്നത്. കൊഴുവല്ലൂരിൽ കരുണ സെന്ററിൽ നടന്ന ചടങ്ങിൽ കരുണ വൈസ് ചെയർമാൻ ജി.കൃഷ്ണകുമാർ, വർക്കിംഗ് ചെയർമാൻ അഡ്വ.സുരേഷ് മത്തായി, കരുണ ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള,കെ.എസ് ഗോപിനാഥൻ,സിബു വർഗീസ്, ഒ.എസ് ഉണ്ണികൃഷ്ണൻ, അഡ്വ.ദിവ്യ ദീപു ജേക്കബ്, ബി.ബാബു, പ്രസാദ് സിത്താര, ജെബിൻ പി വർഗീസ് ജെയിംസ് സാമുവൽ, കെ കലാധരൻ, കെ എസ് അഭിജിത്ത്, സ്റ്റീഫൻ സാമുവൽ എന്നിവർ പങ്കെടുത്തു.