suinil
. മന്ത്രി സജി ചെറിയാൻ്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡം കമ്മറ്റി നടത്തിയ മാർച്ച് കെ.പി.സി.സി. സെക്രട്ടറി സുനിൽ പി. ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു. ഇടത്തു നിന്ന് അനു എൽസ,സുബിൻ പുത്തൻകാവ്, ജിനേഷ് , രോഹിത്ത് രാമചന്ദ്രൻ, അജ്മൽ, അൻസിൽ അസിസ്,രാഹുൽ കൊഴുവല്ലൂർ, ഗോപു പുത്തൻ മാത്തിൽ, വരുൺ മടയ്ക്കൽ, ഹരികുട്ടൻ പേരുർ , എ കെ. പ്രശാന്ത്, കെ. ആർ സജീവൻ എന്നീവർ സമീപം

ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡം കമ്മിറ്റി നടത്തിയ മാർച്ച് കെ.പി.സി.സി. സെക്രട്ടറി സുനിൽ പി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ കൊഴുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ സജീവൻ,അബു ഏബ്രഹാം, അൻസിൽ അസീസ്,ഹരി കുട്ടമ്പേരൂർ രജുൽ കെ.രാജപ്പൻ, രോഹിത് ചെറിയനാട്, അനു എൽസ, ഫെബിൻ ഈപ്പൻ, സുബിൻ മാത്യു, പ്രവീൺ എം.കെ, സാംസൺ, ആദർശ്, അജ്മൽ, ലിബു, അൻവിൻ, വരുൺ, പ്രശാന്ത്, ഗോപു എന്നിവർ പങ്കെടുത്തു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.