ചെങ്ങന്നൂർ : പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വാഴാർമംഗലം മുറിയിൽ ചെമ്പകശേരിൽ വീട്ടിൽ കീരി എന്നറിയപ്പെടുന്ന കിരൺ ഉണ്ണി (23) ആണ് കാപ്പനിയമ പ്രകാരം പിടിയിലായി. ചെങ്ങന്നൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. നിരവധി അടിപിടി കേസുകളിലും കഞ്ചാവ് കേസുകളിലും ഇയാൾ പ്രതിയാണ്. കാപ്പാ നിയമപ്രകാരമുള്ള നടപടികൾക്കു വേണ്ടി ചെങ്ങന്നൂർ പൊലീസ് നൽകിയ റിപ്പോർട്ടിന്മേലാണ് ഇപ്പോൾ നടപടി. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിൽ പ്രവേശിപ്പിച്ചു. ഇയാൾ ഉൾപ്പെടുന്ന സംഘത്തെ 15 കിലോ കഞ്ചാവുമായി മൂന്ന് മാസങ്ങൾക്ക് മുമ്പ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.