sasi

ചെന്നീർക്കര : ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗനിർണയവും പ്രതിരോധ മാർഗങ്ങളും രണ്ടാംഘട്ട പരിശീലനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജോർജ് തോമസ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്, അംഗങ്ങളായ വി.രാമചന്ദ്രൻ നായർ, റൂബി ജോൺ, അന്നമ്മ ജിജി, ലീല കേശവൻ, കെ.ആർ.ശ്രീകുമാർ ,നീതു രാജൻ, ബിന്ദു ടി​ ചാക്കോ, ഡോ.ബിജു.ആർ.എം, ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി.സുരേഷ് കുമാർ, പി.ആർ.ഒ. പ്രിൻസ് ഫിലിപ്പ്, എന്നിവർ പ്രസംഗിച്ചു. എച്ച്.ഐ.സുരേഷ് കുമാർ, ജെ.എച്ച്.ഐമാരായ ടി.കെ.ജ്യോതികൃഷ്ണൻ, കെ.ഐ.ലിബിൻ, പി.എച്ച്.എൻ.മറിയാമ്മ പീലിപ്പോസ് എന്നിവർ ക്ലാസെടുത്തു.