തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാ സംഘം സി.കേശവൻ മേഖലാ കൺവെൻഷൻ സെപ്തംബർ ഒന്നിന് പെരിങ്ങര ഗുരുവാണീശ്വരം ശാഖാ ഹാളിൽ നടക്കും. രാവിലെ 9ന് രജിസ്‌ട്രേഷൻ 9.30മുതൽ സ്ത്രീ സുരക്ഷാ, സ്വയംരക്ഷ എന്ന വിഷയത്തിൽ പത്തനംതിട്ട വനിതാസെൽ സി.പി.ഒ മാരായ വിനീത, അശ്വതി, സീന എന്നിവർ ക്ലാസെടുക്കും. 11ന് എസ്.എൻ.ഡി.പി.യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണവും സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ആമുഖപ്രസംഗവും നടത്തും, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സംഘടനാ സന്ദേശം നൽകും. യോഗം അസി.സെക്രട്ടറി എസ് രവീന്ദ്രൻ വിശിഷ്ടാതിഥിയാകും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു, കൗൺസിലർമാരായ മനോജ് ഗോപാൽ, ബിജു മേത്താനം, സരസൻ ഓതറ, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, ശാഖാ പ്രസിഡന്റ് കെ.വി.ദേവരാജൻ, സെക്രട്ടറി സുധീഷ് ഡി, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ,​ കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, ബാലജനയോഗം കോർഡിനേറ്റർ പ്രസന്നകുമാർ, എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ഷാൻ ഗോപൻ, വൈദികയോഗം രക്ഷാധികാരി ഷാജി ശാന്തി, പ്രസിഡന്റ് സുജിത്ത് ശാന്തി സെക്രട്ടറി ഷിബു ശാന്തി, വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു വി.ആർ, ജോ.സെക്രട്ടറി ശ്രീവിദ്യ, ട്രഷറർ കവിതാ സുരേന്ദ്രൻ, എക്സി.കമ്മിറ്റി അംഗങ്ങളായ ഓമന മോഹൻ, മോനിയമ്മ, കൺവീനർ മീനു രാജേഷ്, സൈബർസേന കോർഡിനേറ്റർ അവിനാഷ് മനോജ് എന്നിവർ പ്രസംഗിക്കും. പെരിങ്ങര ഗുരുവാണീശ്വരം,ചാത്തങ്കരി, കുഴുവേലിപ്പുറം, മേപ്രാൽ, കുഴുവേലിപ്പുറം സൗത്ത്, പെരിങ്ങര ഈസ്റ്റ്, നെടുമ്പ്രം, പൊടിയാടി എന്നീ ശാഖകളിലെ വനിതാസംഘം പ്രവർത്തകർ പങ്കെടുക്കും.