karthika-mohan-third-ra
കാർത്തിക മോഹൻ, മൂന്നാം റാങ്ക്‌

കോന്നി : മഹാത്മാഗാന്ധി സർവകലാശാല നടത്തിയ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ അഞ്ച് റാങ്കുകൾ കരസ്ഥമാക്കി കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജ്. കാർത്തിക മോഹൻ (മൂന്നാം റാങ്ക്), ആലിയ ജബ്ബാർ (നാലാം റാങ്ക്), അശ്വിൻ ജയൻ (അഞ്ചാം റാങ്ക്), എസ്.അശ്വതി (ഏഴാം റാങ്ക്), ജെ.മേഘ (ഒമ്പതാം റാങ്ക്) എന്നിവരാണ് റാങ്കുകൾ കരസ്ഥമാക്കിയത്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും അർപ്പണബോധവും കഠിനാദ്ധ്വാനവുമാണ് ഈ ഉന്നത വിജയത്തിന് അർഹമാക്കിയതെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.കിഷോർ കുമാർ ബി.എസ് അറിയിച്ചു.