sa
റാന്നി ബ്ളോക്ക് ഒാഫീസിലേക്ക് തൊഴിലുറപ്പ് യൂണിയൻ നടത്തിയ മാർച്ച് ഐ. എൻ.ടി.യു.സി സംസ്ഥാന സമിതിയംഗം ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്യുന്നു

റാന്നി : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക, തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക, വേലയുടെ ദിവസങ്ങൾ വർദ്ധിപ്പിക്കുക, അശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ ഉപേക്ഷിക്കുക, ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് യൂണിയൻ (ഐ.എൻ.ടി.യു.സി) റാന്നി, എഴുമറ്റൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസലേക്ക് നടത്തിയ മാർച്ച് ധർണയും ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പ്രസിഡന്റ് രമാദേവി അദ്ധ്യക്ഷ വഹിച്ചു. ഐ.എൻ.ടി.യു.സി നയോജകമണ്ഡലം പ്രസിഡന്റ് എ.ജി ആനന്ദൻ പിള്ള, എഴുമറ്റൂർ ബ്ലോക്ക് പ്രസിഡന്റ് ജെസി അലക്‌സ്, ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് പണിക്കർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിബി താഴത്തു മണ്ണിൽ, പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, അനിത അനിൽകുമാർ, ബിന്ദു ഭാസ്‌കരൻ, ടി.സി തോമസ്, ഓമന സത്യൻ, ഉഷ തോമസ്, വത്സമ്മ കുരിശുംമൂട്ടിൽ, ഗ്രേസി തോമസ്,സുജ, മുരളി മേപ്രത്ത്, രഞ്ജി പതാലിൽ തുടങ്ങിയവർ സംസാരിച്ചു.