instra

ചെന്നീർക്കര : സർക്കാർ ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ ഒരു ഇൻസ്ട്രക്ടറെ താൽകാലികമായി നിയമിക്കുന്നു. സിവിൽ , മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ സിവിൽ, മെക്കാനിക്കൽ എൻജിനീയറിംഗിൽ മൂന്നുവർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ പ്ലംബർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻ.ടി.സി, എൻ.എ.സി) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഉളളവർ സെപ്തംബർ 3ന് രാവിലെ 11 ന് അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐ.ടി.ഐയിൽ ഹാജരാകണം. ഫോൺ : 0468 2258710.