കോന്നി : സർക്കാർ മെഡിക്കൽ കോളേജിൽ കരാർവ്യവസ്ഥയിൽ ജൂനിയർ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വോക്ക് ഇൻ ഇന്റർവ്യൂ സെപ്തംബർ 6ന് രാവിലെ 10.30ന് നടത്തുന്നു. എം.ബി.ബി.എസ് ബിരുദധാരികൾ ഡിഗ്രി സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖകൾ, മറ്റ് രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം വോക്ക് ഇൻ ഇന്റർവ്യൂ വിന് ഹാജരാകണം. രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ 9 മുതൽ 10 വരെ. പ്രവർത്തിപരിചയമുള്ളവർക്കും പത്തനംതിട്ട ജില്ലയിലുള്ളവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. ഫോൺ 0468 2344823, 2344803.