പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ സെപ്തംബർ 10 മുതൽ 14 വരെ പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന ഓണംമേളയ്ക്ക് പേരും ലോഗോയും കണ്ടെത്തുന്നതിന് മത്സരം നടത്തുന്നു. 30ന് വൈകിട്ട് 5ന് മുമ്പ് ജില്ലാ മിഷനിൽ സമർപ്പിക്കാം. സൃഷ്ടികൾ ചിത്രങ്ങളായോ ഡിജിറ്റലായോ 10 എം.ബി യിൽ കൂടാത്തതും ജെ.പി.ജി, പി.എൻ.ജി ഫോർമാറ്റിലുള്ളതും ആയിരിക്കണം. ഇമെയിൽ : kshreeonam2024@gmail.com ഫോൺ : 0468 2221807.