മലയാലപ്പുഴ : മലയാലപ്പുഴ സഹകരണ ബാങ്കിൽ നടന്ന ഒരു കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് എന്നിവർ ആവശ്യപ്പെട്ടു. സി.പി.എം, സി.പി.ഐ കൂട്ടുകെട്ട് ഭരണം നടത്തുന്ന ബാങ്കിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടിന്റെയും തട്ടിപ്പിന്റേയും പേരിൽ സി.പി.എം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബാങ്ക് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യുകയും അത് മൂടി വയ്ക്കുകയും ചെയ്ത ഭരണസമിതിയും ക്രമക്കേടിൽ പ്രതികളാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.