പത്തനംതിട്ട : സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന ജില്ലാ കളക്ടറുടെ നിർബന്ധിത സർക്കുലർ പിൻവലിച്ച് താൽപ്പര്യമുള്ള ജീവനക്കാരിൽ നിന്നും മാത്രം സമ്മതപത്രം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ.സംഘ് കളക്ടറേറ്റിൽ പ്രതിഷേധിച്ചു. സാലറി ചലഞ്ചിൽ സംഭാവന നൽകുന്നവർ മാത്രം സമ്മതപത്രം നൽകിയാൽ മതിയെന്ന സർക്കാർ ഉത്തരവിന് വിരുദ്ധമായാണ് പത്തനംതിട്ട എ.ഡി.എം ഉത്തരവിറക്കിയതെന്ന് എൻ.ജി.ഒ സംഘ് ആരോപിച്ചു. സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യവുമായി എൻ.ജി.ഒ സംഘ് എ. ഡി. എം. ന്റെ ഓഫീസിൽ പ്രതിഷേധം നടത്തി. പുതിയ സർക്കുലർ ഇറക്കാമെന്ന് ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ, സെക്രട്ടറി എം. രാജേഷ്, വൈസ് പ്രസിഡന്റ് എ.ജി. രാഹുൽ, ജോയിന്റ് സെക്രട്ടറി എൻ. രതീഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.