മെഴുവേലി: തടി അട്ടിയിടൽ കാരണം ഒറോട്ടിയിൽ പടിയിൽ അപകടക്കെണി. ഇലവുംതിട്ട രാമൻചിറ റോഡിൽ നിന്ന് ചെന്നീർക്കരയിലേക്ക് തിരിയുന്ന ഒറോട്ടിയിൽ പടിയിലാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. ഗവ.ഐ.ടി.ഐ അടക്കം നിരവധി വാഹങ്ങൾ കടന്നു പോകുന്ന വളവും കുത്തുകയറ്റവുമുള്ള ഭാഗത്ത് ടൺ കണക്കിന് തടി അട്ടിയിട്ട് ലോഡ് കയറ്റുന്നുണ്ട്. വാഹന യാത്രികരുടെ ജീവന് ഭീഷണിയാണെന്ന് കാട്ടി നാട്ടുകാർ പരാതിപ്പെട്ടിട്ടും നടപടിയില്ല.