തിരുവല്ല : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വയനാട് ദുരിതബാധിതർക്കായി നിർമ്മിച്ചു നൽകുന്ന 30 വീടുകളുടെ പദ്ധതിയുടെ ഫണ്ട് സമാഹരണത്തിനായി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ലക്ഡിപ് ചലഞ്ച് കൂപ്പൺ പ്രകാശനം സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ ഏറ്റുവാങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് പയസ്സ്, ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, സംസ്ഥാന സെക്രട്ടറിമാരായ ജിജോ ചെറിയാൻ, നഹാസ്, സാംജി ഇടമുറി, റെനോ പി രാജൻ, അലക്സ് കോയ്പുറത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ രഞ്ജു എം.ജെ, സലീൽ സാലി, നിധിൻ ടി.ഡി, കാഞ്ചന എം.കെ, ലക്ഷ്മി അശോക്, ജനറൽ സെക്രട്ടറിമാരായ ജിവിൻ പുളിമ്പള്ളിൽ, ദീപു തെക്കുമുറി, റിജോ വള്ളംകുളം,എന്നിവർ പ്രസംഗിച്ചു.