award

കൊടുമൺ: അങ്ങാടിക്കൽ സഹകരണ ബാങ്കിന്റെ അഭിമുഖ്യത്തിൽ സെപ്റ്റംബർ ഏഴിന് അക്കാഡമിക്ക് രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. കൊടുമൺ ഗ്രാമ പഞ്ചായത്തിലെ 2 ( ഭാഗികം), 5, 6, 7, 8, 9 എന്നീ വാർഡുകളിൽ പ്രൊഫഷണൽ കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, എസ് എസ് എൽ സി (7 എ പ്ലസ് മുതൽ ), ഹയർ സെക്കൻഡറി (5 എ പ്ലസ് മുതൽ), സി.ബി.എസ്. ഇ

പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയാണ്

അനുമോദിക്കുന്നത്. അർഹരായവർ ഫോട്ടോ, മാർക്ക് ലിസ്റ്റ് കോപ്പി എന്നിവ 31 ന് മുമ്പ് ബാങ്കിൽ എത്തിക്കണമെന്ന് പ്രസിഡന്റ് കെ.കെ.അശോക് കുമാർ അറിയ്ച്ചു.