ഉള്ളന്നൂർ : മലദേവർകുന്ന് മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്ചയിൽ പ്രദർശിപ്പിക്കുന്ന നന്ദികേശ ശിരസിന്റെ നിർമ്മാണം ആരംഭിച്ചു. നന്ദികേശ ശിരസിന്റെ ഉളികുത്തൽ ചടങ്ങ് ശില്പി സുരേഷ് കുമാർ ഗോകുലം കമ്പലടി നിർവഹിച്ചു. ഉള്ളന്നൂർ, തവിട്ടപ്പൊയ്ക കെട്ടുകാഴ്ച സമിതിയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്.