ഗവി : ഗവി നിവാസികളുടെ സ്വപ്നമായ മൊബൈൽ കവറേജും ഇന്റർനെറ്റും യാഥാർത്ഥ്യമായി. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി ബി.എസ്.എൻ.എൽ 4G ടവർ നാടിന് സമർപ്പിച്ചു. ബി എസ് എൻ എൽ പത്തനംതിട്ട ജനറൽ മാനേജർ സാജു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഗവിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിന് വേണ്ടി ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ നിരവധി തവണ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ കവറേജും ഇന്റർനെറ്റും ഗവിയിൽ ലഭ്യമാക്കാൻ സാധിച്ചതെന്ന് എം.പി പറഞ്ഞു.