പത്തനംതിട്ട: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കൃത്രിമം നടത്തി പുറത്തുവിട്ട സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും റിപ്പോർട്ടിൽ പരാമർശമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ജില്ലാ കോൺഗ്രസ് കമ്മിറ്റി നാളെ കളക്ട്രേറ്റിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.