മലയാലപ്പുഴ : മലയാലപ്പുഴ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി നടത്തിയ അഴിമതി അന്വേഷിക്കണമെന്നവശ്യപ്പെട്ട് ബി.ജെ.പി മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചും സമ്മേളനവും ബി.ജെ.പി ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ബിന്ദു ഹരികുമാർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വിജയകുമാർ മൈലപ്ര, വൈസ് പ്രസിഡന്റ് മുരളീധരക്കുറുപ്പ്, വി.എസ്.ഹരിഷ് ചന്ദ്രൻ നായർ, ജനപ്രതിനിധികളായ ഷീബ, സുമ, പഞ്ചായത്ത് സെക്രട്ടറി രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.