കോന്നി: അട്ടച്ചാക്കൽ ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന വിവാഹസദ്യയിൽ വിളമ്പുകാരനായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും. വയനാട് ദുരിതബാധിതരെ സഹായിക്കാൻ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണം സമാഹരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്,.യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എം എം ഷിജോയുടെ കേറ്ററിംഗ് സ്ഥാപനമാണ് സദ്യ ഒരുക്കിയത്. രാഹുൽ ഉൾപ്പടെ 16 പേർ വിളമ്പുകാരായി. വേതനമായി ഒരാൾക്ക് 800 രൂപയാണ് ലഭിക്കുന്നത്. എന്നാൽ വധൂവരന്മാർ ഇവർക്ക് 20,000 രൂപ പ്രതിഫലമായി കൈമാറി. ഇത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. യൂത്ത് കോൺഗ്രസിന്റെ എംബ്ലം പതിച്ച യൂണിഫോമാണ് ഇവർ ധരിച്ചിരുന്നത്. സദ്യക്ക് ശേഷം പാത്രങ്ങൾ മുഴുവൻ കഴുകി വാഹനങ്ങളിൽ കയറ്റിവിട്ട ശേഷമാണ് ഇവർ മടങ്ങിയത്.