photo

കോന്നി : പുതുവൽ - മങ്ങാട് റോഡ് നിർമ്മാണ പുരോഗതി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ അഞ്ചുകോടി രൂപ ഉപയോഗിച്ചുള്ള ആദ്യഘട്ട നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാംഘട്ട പ്രവർത്തിക്കായി 10 കോടി രൂപയും സംസ്‌ഥാന ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ സംരക്ഷണഭിത്തി നിർമ്മാണമാണ് നടക്കുന്നത്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ, വൈസ് പ്രസിഡന്റ് ഉദയ രശ്മി, ഗ്രാമപഞ്ചായത്ത് അംഗം വിദ്യാഹരികുമാർ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബാബുരാജ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ വിപിൻ ചന്ദ്രൻ, പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എൻജിനീയർ സുഭാഷ്, അസി. എൻജിനീയർ വിനീത, വാട്ടർ അതോറിറ്റി അസി എക്സിക്യൂട്ടീവ് എൻജിനീയർ രേഖ അലക്സ് , അസി.എൻജിനീയർ അൻപുലാൽ, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ദീപ, വാട്ടർ അതോറിറ്റി - പൊതുമരാമത്ത് കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ പൂർത്തിയാക്കുന്നതിന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.