പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ഓർഫനേജ് അസോസിയേഷന്റെയും സഹകരണത്തോടെ മദർ തെരേസ ദിനാചരണം മല്ലപ്പള്ളി കുന്നന്താനം പ്രൊവിഡൻസ് ഹോമിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ.ലത കുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജെ.ഷംല ബീഗം, ബർസ്‌കീപ്പ റമ്പാൻ, സിസ്റ്റർ റോസിലി, രാജേഷ് തിരുവല്ല, പി.എച്ച്.അബൂബക്കർ, ഫാ.ജോജി മാത്യു തോമസ്, ധന്യ മോൾ ലാലി, ഒ.എസ്.മീന എന്നിവർ പങ്കെടുത്തു.