ചെങ്ങന്നൂർ: കേരളത്തിലെ അധ:സ്ഥിത ജനതയുടെ മോചനത്തിനായി അവസാന നിമിഷം വരെ പോരാടിയ ചരിത്ര പുരുഷനായിരുന്നു കണ്ഠൻ കുമാരനെന്ന് സാംസ്‌കാരിക മന്ത്രി മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാവാരികുളം കണ്ഠൻ കുമാരൻ ട്രസ്റ്റിന്റെ അഞ്ചാമത് സംസ്ഥാന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ ചെങ്ങന്നൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായിരുന്നു. സംസ്‌കൃത പണ്ഡിതൻ ഡോ.ടി.എസ്.ശ്യാംകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചെങ്ങന്നൂർ നഗരസഭ അദ്ധ്യക്ഷ ശോഭ വർഗീസ്, നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ, റിട്ട.ഐ.പി.എസ് ഓഫീസർ എസ്.രാജേന്ദ്രൻ, റിട്ട.എസ്.പി എൽ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ജനറൽ സെക്രെട്ടറി അമ്പൂരി ഗോപൻ സ്വാഗതവും. ട്രഷറർ സി.പി തങ്കപ്പൻ നന്ദിയും പറഞ്ഞു.