അടൂർ : എസ്.എൻ. ഡി. പി യോഗം പന്നിവിഴ 303-ാം നമ്പർ ശാഖയിലെ ഓണാഘോഷം സെപ്തംബർ 17 ന് നടക്കും . രാവിലെ 8ന് പതാക ഉയർത്തലിന് ശേഷം കുട്ടികളുടെ വിവിധ കാലാ കായിക മത്സരങ്ങൾ. 12 മുതൽ ഓണസദ്യ. വൈകിട്ട് പൊതുസമ്മേളനം.ആലോചനാ യോഗത്തിൽ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സോനു സോമൻ, ശാഖായോഗം പ്രസിഡന്റ് ആർ.സനൽകുമാർ, സെക്രട്ടറി 'റ്റി.ആർ രാമരാജൻ,വൈസ്. പ്രസിഡന്റ് ബി . യൂ.ഷാജി , കമ്മിറ്റി അംഗം ജി.പ്രസാദ്, വനിതാസംഘം പ്രസിഡന്റ് ബിജി രഘു, സെക്രട്ടറി മൃദുല അനിൽ, കൗൺസിലർ അപ്സരസനൽ, യൂത്ത്മൂവ്മെന്റ് വൈസ്. പ്രസിഡന്റ് അമൽ എസ്.ബാബു,യൂണിയൻ കമ്മിറ്റി അംഗം വൈശാഖി, യൂത്ത്മൂവ്മെന്റ് ജോ. സെക്രട്ടി ഗൗതം പ്രദീപ് എന്നിവർ സംസാരിച്ചു.