മല്ലപ്പള്ളി : വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ അഖില കേരളാ വോളിബാൾ ടൂർണമെന്റ് സെപ്തംബർ 22, 23, 24 തീയതികളിൽ നെടുങ്ങാടപ്പള്ളി സി.എം.എസ്.എച്ച്.എസ് സ്റ്റേഡിയത്തിൽ നടക്കും. ബി.പി.സി.എൽ ,ഇൻഡ്യൻ നേവി ,കെ.എസ്.ഇ.ബി ,കേരളാ പൊലീസ് എന്നീ ടീമുകൾ മൽസരിക്കും. ഫൈനൽ ദിനത്തിൽ വനിതാ ടീമുകളായ ചങ്ങനാശ്ശേരി അസംപ്ഷൻ, കോട്ടയം സിക്‌സസും തമ്മിലുള്ള സൗഹൃദ മൽസരവും ഉണ്ടായിരിക്കും.
ടൂർണമെന്റ് ജനറൽ കൺവീനർ ജോൺ മാത്യൂ വടക്കേപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.