മല്ലപ്പള്ളി : തുരുത്തിക്കാട് ബി എ എം കോളേജിൽ വിദ്യാർത്ഥികൾക്കായി പഠനത്തോടൊപ്പം വരുമാനം നേടുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂൺ കൃഷിയുടെ വിളവെടുപ്പ് നടന്നു. കൂൺ കൃഷിയുടെ ആദ്യ വേതനം ബികോം ഒന്നാംവർഷ വിദ്യാർത്ഥിനി അഹല്യയ്ക്ക് സെൽഫ് ഫിനാൻസിംഗ് വിഭാഗം ഡയറക്ടർ ഡോക്ടർ ജാസി തോമസ് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനീഷ് കുമാർ ജി.എസ് ,ഡോക്ടർ അനൂപ് ബാലൻ എന്നിവർ പ്രസംഗിച്ചു